വിദേശ യാത്രയ്ക്ക് ടിക്കറ്റ് എടുത്ത് നൽകുന്നതിന്റെ പേരിൽ തട്ടിപ്പ് ; നാട്ടുകാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കട്ടപ്പന സ്വദേശി പിടിയിൽ

കട്ടപ്പന : വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്തു നൽകാമെന്നു വിശ്വസിപ്പിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ പിടിയിൽ. കട്ടപ്പന പഴയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്കൈലിങ്ക്  ട്രാവൽ ഏജൻസി എന്ന സ്ഥാപനം  നടത്തുന്ന കട്ടപ്പന സൗത്ത് ഭാഗത്ത് കാഞ്ഞിരംന്താനം വീട്ടിൽ സാബു (45) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Advertisements

ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്റെ അക്കൗണ്ടിലേക്ക് വാങ്ങുകയാണ് പ്രതി ചെയ്തിരുന്നത്.  പണം  വാങ്ങിയ ശേഷം പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്നും  ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് ആണ് തട്ടിപ്പ് നടത്തിയിരുന്നത്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അൻപതിലധികം പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത് നിരവധി ആളുകൾക്ക് ഇയാൾ കാരണം ഉപരിപഠനവും ജോലിയും നഷ്ടമാവുകയും കടക്കണിയിൽ ആവുകയും ചെയ്തു. ആളുകളുടെ കയ്യിൽ നിന്നും പണം തട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന ഡി വൈ എസ് പി വി.എ  നിഷാദ് മോനെ നേതൃത്വത്തിൽ കട്ടപ്പന ഇൻസ്പെക്ടർ എസ് എച്ച് ഒ ടി. സി  മുരുകൻ, എസ് ഐ ലിജോ പി മണി എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.