കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും സെപ്ടിക് ടാങ്ക് മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നു; മാലിന്യം ഒഴുകിയിലറങ്ങുന്നത് പ്രധാന റോഡിലേയ്ക്ക്

കോട്ടയം: വയസ്‌കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേയ്ക്ക് ഒഴുക്കി വിടുന്നതായി പരാതി. ജില്ലാ ആയുർവദേ ആശുപത്രിയിലെ സെപ്റ്റിക്ട് ടാങ്ക് മാലിന്യമാണ് റോഡിലേയ്ക്ക് ഒഴുക്കി വിടുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ സെപ്റ്റിക് ടാങ്ക് റോഡരികിലേയ്ക്കു ചേർന്നാണ്. ഈ ടാങ്കിൽ നിന്നാണ് സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേയ്ക്ക് ഒഴുകിയിറങ്ങുന്നത്. ഈ സാഹചര്യത്തിൽ റോഡിലൂടെ നടന്നു പോകുന്നവർക്ക് അടക്കം ഇതിന്റെ ദുർഗന്ധം നേരിടേണ്ടി വരികയാണ്.

ഇതിനു സമീപത്തായാണ് നിലവിൽ പ്രദേശത്തെ അംഗനവാടിയും, സ്‌കൂളും എക്‌സൈസ് ഓഫിസും അടക്കം പ്രവർത്തിക്കുന്നത്. ഇവിടേയ്ക്കു പോകുന്നവർക്ക് പോലും ഈ മാലിന്യത്തിന്റെ ദുർഗന്ധം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി സെപ്റ്റിക് ടാങ്ക് മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles