തെന്നിന്ത്യൻ സിനിമാതാരം മീന വിവാഹിതയാകുന്നു : താരത്തിന്റെ രണ്ടാം വിവാഹം ഭർത്താവ് മരിച്ചു ഒരു വർഷത്തിനകം 

ചെന്നൈ : തെന്നിന്ത്യ ഒന്നടങ്കം ഏറെ സങ്കടത്തോടെ ആണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തെ കുറിച്ചുള്ള വാർത്ത കേട്ടത് .  ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയാണ് അപ്രതീക്ഷിതമായി വിദ്യാസാഗർ മരണത്തിന് കീഴടങ്ങുന്നത് . അണുബാധ ഉണ്ടായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവെക്കാൻ എല്ലാ ശ്രമങ്ങളും നടിയും കുടുംബവും നടത്തിയെങ്കിലും ഒരു ദാതാവിനെ കിട്ടാത്തതു കൊണ്ടാണ് അപ്രതീക്ഷിതമായി വിദ്യാസാഗര്‍ മരണപ്പെടുന്നത്. 

തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന മീനയുടെ ഭർത്താവിന്റെ മരണം ആരാധകരെ ഏവരെയും വല്ലാതെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.  ഭർത്താവ് മരണപ്പെട്ട് ഏറെ നാളുകൾക്കു ശേഷമാണ് മീന വീണ്ടും തന്‍റെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരുന്നത് . എന്നാല്‍ ഇപ്പോഴിതാ മീന വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് ചില തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൾക്ക് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം മീന എടുക്കുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വിജയ് നായകനായി അഭിനയിച്ച തെറി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് മീനുകളുടെ മകൾ നൈനിക വിദ്യാസാഗർ. 

അതേ സമയം ലഭിക്കുന്ന റിപ്പോര്‍ട്ടുകളെ വിശ്വസ്സിക്കാമെങ്കില്‍   മീര വിവാഹത്തിന് സമ്മതമറിയിച്ചു എന്നാണ് ലഭിക്കുന്ന സൂചന. തമിഴകത്തെ പ്രമുഖ വ്യവസായിയായ കുടുംബ സുഹൃത്തിനെ തന്നെയാണ് മീന വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് . എന്നാല്‍ ഇത് കേവലം അഭ്യൂഹം മാത്രമാണെന്നും പ്രചരണം ഉണ്ട് .    മീനയോ മീനയുടെ സുഹൃത്തുക്കളോ കുടുംബമോ ഒന്നും തന്നെ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും  അറിയിച്ചിട്ടില്ല.

Hot Topics

Related Articles