കൊല്ലാട് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കൊല്ലാട് കെ റെയിൽ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കെ റെയിലിന് സർവേ നടത്തി കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കൊല്ലാട് കെ റെയിലിന് വേണ്ടി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ജനകീയ സമരസമതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി പോയി.
കെ.റെയിലിന്റെ അതിവേഗ പാതയുടെ ഭാഗമായി കൊല്ലാട് പ്രദേശത്ത് കൂടി പാത കടന്നു പോകുന്നുണ്ട്. ഇതിന്റെ സർവേയ്ക്കായി ചൊവ്വാഴ്ച എത്തിയ ഉദ്യോഗസ്ഥരെയാണ് സർവേയ്ക്ക് എത്തിയ സംഘം തടഞ്ഞത്. രാവിലെ 11 മണിയോടെ സർവേയ്ക്കായി എത്തിയ സംഘത്തെ നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു.