കോട്ടയം പാമ്പാടി കൂരോപ്പടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ മണ്ണ് മാഫിയ സംഘത്തിന്റെ ആക്രമണം; മദ്യലഹരിയിലെത്തിയ ടിപ്പർ ലോറി ഡ്രൈവർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അസഭ്യം വിളിച്ച് ആക്രമിച്ചു; ആക്രമണം ടിപ്പർ ലോറിയിൽ നിന്നും മണ്ണ് പുറത്തേയ്ക്ക് വീണതിനെ ചോദ്യം ചെയ്തതോടെ

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ മണ്ണ് മാഫിയ സംഘത്തിന്റെ ആക്രമണം. ടിപ്പർ ലോറിയിൽ നിന്നും മണ്ണ് പുറത്തേയ്ക്കു വീണതിനെ ചോദ്യം ചെയ്തതോടെയാണ് ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ മണ്ണ് മാഫിയ സംഘം ആക്രമണം നടത്തിയത്. രാത്രിയിൽ അനധികൃതമായി മണ്ണെടുക്കുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവറാണ് അസഭ്യം വിളിച്ചു കൊണ്ടു യുവാക്കളുടെ സംഘത്തെ ആക്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നതായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞു.

പാമ്പാടി കൂരോപ്പടയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവങ്ങൾ. പാർട്ടി പരിപാടികൾ കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു സ്‌കൂട്ടറിൽ മടങ്ങുകയായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഈ സമയം ടിപ്പർ ലോറി അമിത വേഗത്തിൽ മണ്ണ് തെറുപ്പിച്ച് ഇതുവഴി കടന്നു പോയി. റോഡിലേയ്ക്കും, ഇവരുടെ ദേഹത്തേയ്ക്കും മണ്ണ് വീണതോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ലോറി തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഇതോടെ ക്ഷുഭിതനായി ലോറിയിൽ നിന്നും പുറത്തിറങ്ങിയ ലോറി ഡ്രൈവർ ഇവർക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസഭ്യം വിളിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച ഡ്രൈവർ, ജാക്കി ലിവർ അടക്കം ഉള്ളവയുമായി രംഗത്ത് എത്തി. ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ലൈസൻസില്ലാതെ മണ്ണെടുക്കുന്നതും, പാറപൊട്ടിക്കുന്നതും ഇവിടെ പതിവാണ്. ഇത്തരത്തിൽ അനധികൃതമായും ലൈസൻസില്ലാതെയും മണ്ണെടുക്കുന്ന മാഫിയ സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

Hot Topics

Related Articles