കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച വൈദുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 11 ന് വൈദുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം ഭാഗത്ത് രാവിലെ 9.00 മുതൽ വൈകുന്നേരം ആറു മണി വരെയും പുളിക്കമറ്റം, പാണൻപടി, ഭഗീരഥ, ഭാമിശേരി, പതിനഞ്ചിൽ കടവ് , എക്സൽഷർ സ്കൂൾ  എന്നീ ഭാഗങ്ങളിൽ 12.30 വരെ ഭാഗികമായും  വൈദ്യുതി മുടങ്ങും.

Advertisements

കുമരകം ഇലെക്ട്രിക്കൽ സെക്ഷന്റെ  ചെങ്ങളം, പാറേക്കാട് ഭാഗങ്ങളിൽ   ലൈനിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ രാവിലെ 9.0 മുതൽ  ഉച്ചക്ക് 1 മണി വരെയും,കുമരകം മാർക്കറ്റ്, ബോട്ട് ജെട്ടി, നസറത്തു പള്ളി ഭാഗങ്ങളിൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി , വെള്ളൂപറമ്പ്, അർത്യാകുളം, വെള്ളാറ്റിൽ പടി ഭാഗത്ത് രാവിലെ 9.00 മുതൽ വൈകുന്നേരം 5മണി വരെ  വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുത്തോലിക്കടവ്- നെയ്യൂർ ഭാഗങ്ങളിൽ 11.02.22 രാവിലെ 9.30 മുതൽ 5.30 മണി വരെ  വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ 11-02-2022 വെള്ളിയാഴ്ച   SNDP, ചെമ്പുചിറ 1, കോളനി അമ്പലം, മലകുന്നം, ഇളംകാവ്  എന്നീ ട്രാൻസ്‌ഫോർമറിൽ   രാവില 9 മുതൽ  5 വരെ  വൈദ്യുതി ഭാഗികമായി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ് ഭാഗത്ത് രാവിലെ 9.00 മുതൽ വൈകുന്നേരം 5മണി വരെ  വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരികുളം, മൂന്നുപറ, കല്ലിങ്കൽ പറമ്പ്, ബദാവ്, വഞ്ചി താഴം, ആയിര വേലി എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles