കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൂര്യക്കവല, എൻ എസ് എസ്, പിള്ളക്കവല, കൂട്ടാംപുറം, കുരിയാറ്റ്കുന്ന് ഭാഗങ്ങളിൽ 20.12.2021 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 6.00 വരെ മുടങ്ങും.

Advertisements

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന പത്താഴകുഴി, എരുമപെട്ടി, വെണ്ണശ്ശേരി, മംഗലം, വലിയൂഴം ,മാലം, കാവുംപടി ,പളളി, പെരു മാനൂർ കുളംഎന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പെരുന്ന ഈസ്റ്റ് (റാവൂ ) , മലേക്കുന്ന് , എൻ.എസ്.എസ് കോളേജ് , തിരുമല, ഉദയഗിരി ,സുരേഷ് നേഴ്സിംഗ് ഹോം , മുൻസിപ്പാലിറ്റി , സ്‌കൈ ലൈറ്റ് പ്ലാസ , ഹൗസിംഗ് ബോർഡ് ,പട്ടത്തിമുക്ക് , റെയിൽവേ ബൈപ്പാസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആലുംമൂട് , ചെറിയ പള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളമ്പുകാട്ട് കുന്ന്, എം.ഒ.സി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles