കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന താരാപ്പടി, ചീരൻ ചിറ നമ്പർ വൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കമ്പകം, നീരക്കൽ, കൂവല്ലൂർക്കുന്നു, അയ്യങ്കാന എന്നീ പ്രേദേശങ്ങളിൽ ടച്ചിങ് വെട്ടുന്നതിനാൽ രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 4മണി വരെയും പൊൻപുഴപൊക്കം ,ഫ്ലോറടെക്, മഹാലക്ഷ്മി എന്നീ ട്രാൻസ്ഫോർമറുകളിൽ 9.30 മുതൽ 11.30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയ്ക, മോസ്കോ,വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.റ്റി വർക്ക് ഉള്ളതിനാൽ തെള്ളിയാമറ്റം ഭാഗത്ത് രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ വലവൂർ എക്സ്ചേഞ്ച് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന വിനായക, പാണൻപടി, ഭഗീരഥ, ഭാമിശ്ശേരി, 15 ൽ കടവ്, സ്വരമുക്ക്, കല്ലുപുരക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. കൊല്ലപ്പള്ളി – ഇലക്ടിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09 മണി മുതൽ 05 മണി വരെ കണ്ടത്തി മാവ് . പെരും കുന്ന് . പുറവിള . അഴി കണ്ണി . ചെമ്മല . എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ – മൗണ്ട് വാർത്ത, ഓർക്കിഡ്, മാങ്ങാനം, അരമന, ദേവലോകം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും