കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രമല്ല, സർക്കാർ ജീവനക്കാരായിരുന്ന ഇവരും ഇന്ന് പട്ടിണിയിലാണ്..! പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനിറങ്ങിയ സർക്കാരിനു മുന്നിൽ ഓണക്കാലത്തെ ദുരിതം ചൂണ്ടിക്കാട്ടി ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർ

കോട്ടയം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഓണക്കാലത്തെ ദുരിതമാണ് എല്ലായിടത്തും വാർത്ത. എന്നാൽ, ശമ്പളമില്ലാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരേക്കാൾ ഏറെ ദുരിതം അനുഭവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അത് മറ്റാരുമല്ല സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിലെ പെൻഷൻകാരാണ്. സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് മറ്റൊരുകാലത്തുമില്ലാത്ത ദുരിതത്തിൽ ട്രാവൻകൂർസിമന്റ്‌സിലെ വിരമിച്ച ജീവനക്കാർ കഴിയുന്നത്.

Advertisements

കേസുമായി ഹൈക്കോടതി വരെ എത്തിയിട്ട് പോലും വിരമിച്ച ജീവനക്കാരുടെ അനൂകൂല്യം നൽകാൻ ഇതുവരെയും ട്രാവൻകൂർസിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. വിരമിച്ച നൂറിലധികം ജീവനക്കാർ ഗ്രാറ്റ്വിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുമ്പോൾ , നിലവിലുള്ള ജീവനക്കാർക്ക് ഓണക്കാല ആനൂകൂല്യങ്ങൾ പൂർണമായും കമ്പനി വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കമ്പനിയ്ക്കു വേണ്ടി ചോരനീരാക്കിയ ജീവനക്കാരെ ഈ ഓണക്കാലത്തും പൂർണമായും തഴയുന്ന നിലപാടാണ് കമ്പനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ പത്തോളം ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും, അനൂകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നിട്ട് പോലും പെൻഷൻകാർക്ക് കൃത്യമായി അനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ഈ ഓണക്കാലത്തും കമ്പനി മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. വിഷയത്തിൽ ഇതുവരെയും ഇടപെടാനോ സാധാരണക്കാരും, രോഗികളുമായ പെൻഷൻകാരുടെ ജീവിതം നേരെയാക്കാനോ സർക്കാരും ഇടപെടുന്നില്ല. ഈ സാഹചര്യത്തിൽ പതിവ് പോലെ തന്നെ ഇക്കുറിയും പെൻഷൻകാർക്കു ദുരിതഓണമാകുമെന്നാണ് ഇവർ ഭയക്കുന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷനും, ശമ്പളവും നൽകാൻ സർക്കാർ കോടികളാണ് വാരിക്കോരി ചിലവാക്കുന്നത്. എന്നാൽ, തുച്ഛമായ പെൻഷൻ മാത്രം ലഭിക്കുന്ന ട്രാവൻകൂർ സിമന്റ്‌സിലെ മുഴുവൻ വിരമിച്ച ജീവനക്കാരുടെയും ആനൂകൂല്യങ്ങൾ നൽകാൻ ആറു കോടി രൂപ മാത്രം കണ്ടെത്തിയാൽ മതിയാകും. എന്നാൽ, ഇതിനു പോലും സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിട്ടുണ്ട്. ഇത്തവണ നിലവിലുള്ള ജീവനക്കാർക്ക് കമ്പനി ഓണക്കാല ആനൂകൂല്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, വരും വർഷങ്ങളിൽ ഇത്തരത്തിൽ ഓണക്കാല ആനുകൂല്യം നൽകാനുള്ള പണം എവിടെ നിന്നു കണ്ടെത്തും എന്ന ചോദ്യത്തിന് പക്ഷേ ആർക്കും ഉത്തരം നൽകാനാവുന്നില്ല. മുൻപ് പ്രഖ്യാപിച്ച പല പദ്ധതികളും ആരംഭിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് ഇക്കുറി ഓണക്കാലത്ത് ട്രാവൻകൂർ സിമന്റ്‌സിലെ പെൻഷൻകാരുടെ ജീവിതത്തെപ്പറ്റി ആശങ്കകൾ ഉയരുന്നത്. ഇതിനിടെ നവീകരണത്തിനായി ആരംഭിച്ച പല പദ്ധതികളിലും അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്. പദ്ധതികൾ പലതും നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. സർക്കാർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇക്കുറിയും പെൻഷൻക്കാർക്ക് കുമ്പിളിൽ തന്നെയാകും കഞ്ഞി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.