കോട്ടയം കുടമാളൂരിൽ കിംസ് ആശുപത്രിയ്ക്കു സമീപത്തെ കടവിൽ ഒരാളെ കാണാതായതായി സംശയം; അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം തിരച്ചിൽ തുടരുന്നു

കോട്ടയം: കുടമാളൂരിൽ കിംസ് ആശുപത്രിയ്ക്കു സമീപത്തെ കടവിൽ ഒരാളെ വെള്ളത്തിൽ വീണ് കാണാതായതായി സംശയം. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയ്ക്കു സമീപത്തെ കടവിലാണ് ഇയാളെ കാണാതായിരിക്കുന്നത്. കടവിൽ തോർത്ത് അടക്കമുള്ള സാധനങ്ങൾ കണ്ടതിനെ തുടർന്നു ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഒരാൾ ഈ ഭാഗത്തേയ്ക്കു നടന്നു പോകുന്നതായി സിസിടിവി ക്യാമറിയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനാ സ്‌റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നിർദേശപ്രകാരം, ഫയർ ഓഫിസർ റെജിയുടെ നേതൃത്വത്തിലുള്ള സ്‌കൂബാ സംഘമാണ് പരിശോധന നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.