ചങ്ങനാശേരിയിലേയ്ക്കു വന്ന കെ.എസ്.ആർ.ടി.സി കെഎസ്ആർടിസി വേണാട് ബസിന് ബ്രേക്ക് നഷ്ടമായി; കൊക്കയിലേയ്ക്കു ബസ് മറിയാതെ യാത്രക്കാർ രക്ഷപെട്ടത് ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടർന്ന് ; അപകടം കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം

കുമളി: കുമളിയിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കു വന്ന കെഎസ്ആർടിസി വേണാട് ബ ബസ് ബ്രേക്ക് നഷ്ടമായി കൊക്കയിലേയ്ക്കു പാഞ്ഞപ്പോൾ, യാത്രക്കാർക്ക് രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം..! അപകടം മണത്ത ഡ്രൈവർ ബസ് സമീപത്തെ മലയിലേയ്ക്കു ബസ് ഇടിച്ചു കയറ്റിയതോടെ വലിയ അപകടം ഒഴിവായത്. യാത്രക്കാരിൽ ഒരാൾക്കു പോലും പരിക്കുണ്ടാകാതെ കാത്തതും ഡ്രൈവറുടെ ഈ മനസാന്നിധ്യം തന്നെയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കുമളിയിൽ നിന്നും ചങ്ങനാശേരിയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായത്. ഒരു വശത്തെ കൊക്കയിലേയ്ക്കു ബസ് നിയന്ത്രണം നഷ്ടമായി വീഴാൻ പോകുന്നതിനിടെയാണ് ഡ്രൈവർ അപകടം മണത്തത്. ഇതേ തുടർന്ന് തന്റെ മനസാന്നിധ്യം വീണ്ടെടുത്ത ഡ്രൈവർ ബസ് അതിവേഗം കൊക്കയുടെ ഭാഗത്തു നിന്നും വെട്ടിച്ചു മാറ്റി. തുടർന്ന്, ബസ് സമീപത്തെ മതിലിൽ ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിന് സാരമായി കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ എല്ലാവരും സുരക്ഷിതമായി രക്ഷപെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.