കുമ്മനം : കോട്ടയം കുമ്മനത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇല്ലിക്കൽ ഭാഗത്ത് നിന്നും കുമ്മനത്തേക്ക് വരികയായിരുന്ന ഷാമിൽ (19) നാണ് പരിക്കേറ്റത്. കുമ്മനം റിയൽ പത്തിരിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ പിന്നോട്ട് എടുക്കവേ റോഡിലേക്ക് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഓടിച്ചിട്ട ശേഷം യുവാവിനെ ഹോസ്പിറ്റലിൽ എത്തിക്കാതെ ഓട്ടോ ഡ്രൈവർ വാഹനവുമായി കടന്നു. യുവാവിന്റെ തലക്ക് 25 തുന്നൽ ഇട്ടിട്ടുണ്ട്.
Advertisements