കോട്ടയം കുറിച്ചിയിൽ കെ എസ് ആർ ടി സി ബസ് എയ്സിൽ ഇടിച്ച് അപകടം ; ഇടിയുടെ ആഘാതത്തിൽ എയ്സ് മറ്റൊരു കെ.എസ് ആർടിയിലും ഇടിച്ചു ; എയ്സ് ഡ്രൈവർക്ക് പരിക്ക് ; വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു

കോട്ടയം : കോട്ടയം കുറിച്ചിയിൽ കെ.എസ് ആർടി ബസ് എയ്സിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ എയ്സ് മറ്റൊരു കെ എസ് ആർടിസി ബസിലും ഇടിച്ചു. അപകടത്തിൽ എയ്സ് ഡ്രൈവർക്ക് പരിക്ക്. ബുധനാഴ്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

Advertisements

കുറിച്ചി ഔട്ട് പോസ്റ്റിൽ മന്ദിരം കവലയ്ക്ക് സമീപം ശരവണ ഭവൻ ഹോട്ടലിന് മുന്നിലാണ് അപകടം നടന്നത്. വെള്ളവുമായി ചങ്ങനാശ്ശേരി റൂട്ടിൽ പോകുകയായിരുന്ന എയ്സ് ശരവണ ഭവൻ ഹോട്ടലിന് സമീപത്തെ ഡിവൈഡറിന്റെ സമീപത്ത് നിന്നും തിരിയാൻ ശ്രമിക്കവെ അതേ ദിശയത്തിലെത്തിയ കെ എസ് ആർ ടി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ ബസിന്റെ ഇടിയുടെ ആഘാതത്തിൽ എയ്സ് റോഡിലേക്ക് നിരങ്ങി നീങ്ങി എതിർ ദിശയിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കെ.എസ് ആർടിസി ബസിലും ഇടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയിൽ എയ്സ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രികർക്ക് കാര്യമായ പരിക്കുകൾ ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ ന നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles