കോട്ടയം കുറുപ്പന്തറയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്; അപകടത്തിൽ കാറുകളിൽ ഒന്ന് തലകീഴായി മറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരിനു സമീപം കുറുപ്പന്തറയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ ജോസി, എൽസമ്മ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് പത്തു മണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും, കല്ലറയിൽ നിന്നും കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മറ്റൊരു കാറും തമ്മിലാണ് കുറുപ്പന്തറ ജംഗ്ഷനു സമീപത്തു വച്ച് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാറുകളിൽ ഒന്ന് തലകീഴായി റോഡിൽ മറിഞ്ഞു. തുടർന്ന്, ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറുകൾ ഉയർത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഇതുവഴി പെട്രോളിംങ് വാഹത്തിൽ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ ബി.ആശാകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജിത്ത് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും, ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles