കോട്ടയത്ത് ഇടതു മുന്നണിയിൽ സ്ഥാന തർക്കം; കേരള കോൺഗ്രസിനെ വിമർശിച്ച് സിപിഐ ജില്ലാ സെക്രട്ടറി രംഗത്ത്; പാലായിലെ തീരുമാനം സിപിഎം എടുക്കട്ടെയെന്ന് ജോസ് കെ.മാണി

കോട്ടയം: പാലാ നഗരസഭയെച്ചൊല്ലി ആരംഭിച്ച തർക്കം ഇടതു മുന്നണിയിൽ അതിരൂക്ഷമാകുന്നു. പാലാ നഗരസഭയിലെ തീരുമാനം സിപിഎം എടുക്കട്ടെ എന്ന നിലപാട് ജോസ് കെ.മാണി എടുത്തതിനു പിന്നാലെ കേരള കോൺഗ്രസ് എമ്മിനെ വിമർശിച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു രംഗത്ത് എത്തി. ഇതിനിടെ പാലാ നഗരസഭയിലെ ചെയർമാനെ തീരുമാനിക്കുന്നതിനുള്ള നിർണ്ണായക സിപിഎം ഏരിയ കമ്മിറ്റി യോഗം ഉച്ചയ്ക്ക് രണ്ടിന് പാലായിൽ ചേരും.

വിവാദം ശക്തമായി തുടരുന്നതിനിടെയാണ് ഇപ്പോൾ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു വിമർശനവുമായി രംഗത്ത് എത്തിയത്. കേരള കോൺഗ്രസ് ജില്ലയിൽ പല സ്ഥലങ്ങളിലും ധാരണ പാലിക്കുന്നില്ലെന്ന നേരത്തെ തന്നെ സിപിഐ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ കടുത്ത വിമർശനങ്ങളുമായി സിപിഐ രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ പാലിക്കുന്നില്ലെന്ന് വി.ബി ബിനു പൊട്ടിത്തെറിച്ചു. ധാരണയനുസരിച്ച് കേരള കോൺഗ്രസ് രാജി വയ്‌ക്കേണ്ട പല സ്ഥാനങ്ങളും ഇനിയും രാജി വയ്ക്കുന്നില്ല. ഇന്ന് രാജിവയ്ക്കാം നാളെ രാജി വയ്ക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് കേരള കോൺഗ്രസ് ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നഗരസഭ ചെയർമാൻ ആരാകണമെന്നു തീരുമാനിക്കേണ്ടത് സിപിഎം ആണ്. മറ്റു പാർട്ടികൾ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ധാരണകൾ പാലിക്കാതിരിക്കാനുള്ള ഒരു കുറുക്കുവഴിയും കേരള കോൺഗ്രസിന് അനുവദിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ധാരണപ്രകാരം അടുത്ത ഒരു വർഷം പാലാ നഗരസഭ ചെയർമാനാകേണ്ടത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനു പുളിക്കക്കണ്ടമാണ്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ തർക്കത്തെ തുടർന്നു കേരള കോൺഗ്രസ് അംഗത്തെ ബിനു പുളിക്കക്കണ്ടം തല്ലിയിരുന്നു. നഗരസഭ ഹാളിനുള്ളിൽ വച്ചാണ് തല്ലുണ്ടായത്. ഈ സാഹചര്യത്തിൽ ബിനുവിനെ നഗരസഭ അധ്യക്ഷനാക്കരുതെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇത് പരസ്യമായി പറഞ്ഞില്ലെങ്കിൽ പോലും ഇപ്പോൾ കേരള കോൺഗ്രസ് നേടത്തുന്ന സമ്മർദനങ്ങൾക്കു പിന്നിലുള്ള ആവശ്യവും ഇത് തന്നെയാണ്.

ഈ സാഹചര്യത്തിലാണ് സിപിഎം ഇപ്പോൾ സമ്മർദത്തിലായിരിക്കുന്നത്. നേരത്തെ ബിജെപിയിലായിരുന്ന ബിനു മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക അംഗം. ഇത്തരത്തിലുള്ള ബിനുവിനെ മാറ്റി നിർത്തി മറ്റൊരാളെ ചെയർമാനാക്കാൻ സിപിഎമ്മിനു സാധിക്കുകകയുമില്ല. കേരള കോൺഗ്രസ് ആകട്ടെ സിപിഎമ്മിനെ സമ്മർദത്തിലാക്കികിയിരിക്കുകയുമാണ്. ഇതിനിടെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് എൽഡിഎഫ് ഉഭയക്ഷി ചർച്ചയും നടത്തും.

Hot Topics

Related Articles