കോട്ടയം നഗരമധ്യത്തില്‍ ലോഗോസ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി വാഹനാപകടം; ലോഡുമായി എത്തിയ ജീപ്പിന്റെ മുന്‍ഭാഗം പൊങ്ങിയത് കുരുക്കിനിടയാക്കി

കോട്ടയം: നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട ജീപ്പിന്റെ മുന്‍ഭാഗം അപ്രതീക്ഷിതമായി പൊങ്ങിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടു കൂടി ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ശാസ്ത്രി റോഡില്‍ നിന്നും ലോഡുമായി കയറ്റം കയറി എത്തിയ പിക്ക് അപ്പ് ജീപ്പിന്റെ പിന്‍ഭാഗം അപ്രതീക്ഷിതമായി ഉയരുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ അടക്കമുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സം ഉണ്ടായത്. പൊലീസുകാരെത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ചത്.

Advertisements

Hot Topics

Related Articles