രാത്രിയിൽ കരയുന്ന കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ല: റാന്നിയിൽ നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കോട്ടയം നീണ്ടൂർ സ്വദേശിനിയായ അമ്മ പിടിയിൽ; കൊലക്കേസിൽ കുടുങ്ങിയത് പ്രണയിച്ച് കാമുകനൊപ്പം പോയ യുവതി

റാന്നിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

പത്തനംതിട്ട: രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കാതെ വാവിട്ട് നിലവിളിച്ച കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിൽ. റാന്നിയിൽ 27 ദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കൈപ്പുഴ വില്ലേജിൽ നീണ്ടുർ കൈപ്പുഴ പുളിയൻ പറമ്പിൽ വീട്ടിൽ നിന്നും പഴവങ്ങാടി കരികുളം മുറിയിൽ അഞ്ചുകുഴിയിൽ ബെന്നി സേവ്യറിന്റെ ഭാര്യ ബ്ലസി പി മൈക്കിളിനെ (21) റാന്നി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ആർ സുരേഷ് അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസങ്ങൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിന്ന ബ്ലസി, ബെന്നിയുടെ കൂടെ പോവുകയായിരുന്നു. തുടർന്ന് ഇരു വീട്ടുകാരുമായും സഹകരണമൊന്നും ഇല്ലായിരുന്നു. തുടർന്ന് പഠിക്കുവാന്ന്് അസുഖക്കാരനായ കുട്ടി ശല്യമാകുന്നതിനെ തുടർന്നാണ് മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

മാസം തികയാതെ ജനിച്ച കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. രാത്രിയിൽ ഉൾപ്പെടെ കരഞ്ഞ് ബഹളം വയ്ക്കുന്നതിനാൽ ബ്ലസിക്ക് ഉറക്കം നഷ്ടമാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത് കഴിഞ്ഞ മാസമാണ്. കട്ടിലിൽ നിന്ന് വീണതാണെന്നായിരുന്നു വിശദീകരണം. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മുറിവിൽ അസ്വഭാവികത ഉള്ളതായി ഡോക്ടർമാർ ഉറപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.

കുട്ടിയുടെ തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. തുടർന്നു, ജില്ലാ പൊലീസ് മേധാവി നിഷാന്തിനിയുടെ നേതൃത്വത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ ശാസ്ത്രീയമായ തെളിവുകളും ശേഖരിച്ചു. തുടർന്നു, നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. തുടർന്നു, മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ സഹിക്കവയ്യാതെ ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചതായും മാതാവ് പൊലീസിനോടു സമ്മതിച്ചു. തിരുവല്ല ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മയും അച്ഛനും കുറ്റം സമ്മതിച്ചത്. റാന്നി എസ്.എച്ച്.ഒ എം.ആർ സുരേഷ്, എസ്.ഐ ഹരികുമാർ സി.കെ, സിവിൽ പൊലീസ് ഓഫിസർമാരായ മണിലാൽ, ടി.എ അജാസ്, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ഷബാന അഹമ്മദ്, വി.ആർ അഞ്ജന എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles