യുഡിഎഫിന്റെ ശ്രമം കേരള റബർ ലിമിറ്റഡിനെ അട്ടിമറിക്കാൻ :  പേരൂരിലെ തുരുത്തുകൾ നീക്കം ചെയ്യുന്നത് കയ്യേറ്റക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും : കയ്യേറ്റക്കാർക്ക് വേണ്ടി രംഗത്തെത്തിയത് കോട്ടയം എംഎൽഎ : യു.ഡി.എഫ് നേതാക്കൾക്ക് മറുപടിയുമായി കോട്ടയത്തെ എൽ ഡി എഫ് നേതൃത്വം 

കോട്ടയം : കേരളത്തിലെ റബർ കർഷകർക്ക് പ്രതീക്ഷ  നൽകുന്ന കേരളാ റബർ ലിമിറ്റഡിന്റെ

Advertisements

വികസനത്തെ അട്ടിമറിക്കാനാണ് മീനച്ചിലാറ്റിൽ നിന്നും എക്കലും ചെളിയും വാരിമാറ്റി അതിനായുള്ള സ്ഥലം വികസിപ്പിക്കുന്നതിനെ എതിർക്കുന്നതെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റി ആരോപിച്ചു. മീനച്ചിലാറ്റിലെ എക്കലും ചെളിയും കേരളാ റബർ ലിമിറ്റഡ് അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് നിയമാനുസൃതമുള്ള ഉത്തരവ് ഇറിഗേഷൻ വകുപ്പ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കെആർഎൽ അതിന്റെ ടെണ്ടർ നടപടികൾ പൂർത്തി യാക്കി ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത മണൽ വാരലിനെക്കുറിച്ചാണ് മുൻകൂർ അഴിമതി ആരോപിച്ചിരിക്കുന്നത്. യുഡിഎഫ് എത്രത്തോളം വലിയ നുണകളാണ് പറയുന്നതെന്ന് ഇത് തെളിയിക്കുന്നു. മീനച്ചിലാറ്റിൽ അനധികൃത കയ്യേറ്റങ്ങൾ നടത്തി റബർ കൃഷി വരെ നടത്തിയവരുണ്ട്. അവിടുത്തെ തുരുത്തുകൾ നീക്കം ചെയ്യാൻ ഗ്രീൻ ട്രിബ്യൂണലിന്റെ അനുമതിയോടെ ജലവിഭവ വകുപ്പാണ് ടെണ്ടർ ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കയ്യേറ്റക്കാർക്ക് വേണ്ടി രംഗത്തിറങ്ങിയ കോട്ടയം എൽ എൽഎയുടെ പങ്ക് വെളിയായതിന്റെ ജാള്യം മറയ്ക്കുവാനും മുഖം രക്ഷിക്കാനുമുള്ള വ്യാജ ആരോപണങ്ങളാണ് യുഡിഎഫിന്റെ ചില നേതാക്കളെ ക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നത് .നിയമാനുസൃതം ടെണ്ടർ നടത്തി സർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ചാണ് യുഡിഎഫ് വ്യാജ ആരോപണം ഉന്നയിക്കുന്നത്.  പേരൂരിലെ തുരുത്തുകൾ നീക്കം ചെയ്യുന്നത് കയ്യേറ്റക്കാർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായാണ് ജലവിഭവ വകുപ്പും തദ്ദേശ വകുപ്പും കോട്ടയം ജില്ലാ ഭരണകൂടവും ജനകീയ കൂട്ടായ്മയുടെ സഹായത്തോടെ പുഴകളും തോടുകളും തെളിച്ചെടുത്തത്. കയ്യേറ്റക്കാർക്ക് വേണ്ടി രംഗത്ത് വന്നത് കോട്ടയത്തെ യുഡിഎഫിന്റെ എംഎൽഎയാണ്. നദികളിൽ നിന്നും എക്കലും ചെളിയും നീക്കേണ്ടത്. പ്രളയം ഒഴിവാക്കേണ്ടതിന് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത്തരം പ്രവർത്ത നങ്ങൾ ഏതെങ്കിലും വ്യക്തിയോ ജനകീയ കൂട്ടായ്മകളോ ഒറ്റക്കല്ല നിർവ്വഹിക്കുന്നത് കേരള റബർ ലിമിറ്റഡ് നദി തീരത്ത് കുട്ടിയിട്ടിരിക്കുന്ന മണ്ണും ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് ഓപ്പൺ ടെണ്ടറാണ് വിളിച്ചിട്ടുള്ളത്. 

ടെണ്ടർ വിളിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ അവർ ഇതുവരെ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടില്ല. നദികളിൽ അടിഞ്ഞു കൂടിയ എക്കലും ചെളിയും തുരുത്തുകളായി മാറി അവടെ റബർ കൃഷിയടക്കം നടത്തിയുള്ള കയ്യേറ്റം നടക്കുന്ന സന്ദർഭത്തിലാണ് അത് നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പ നടപടി സ്വീകരിച്ചത് ഈരാറ്റുപേട്ടയിൽ നഗരസഭ മുൻകൈ എടുത്താണ് 3000ത്തോളം ലോഡ് മീനച്ചിലാറ്റിലെ ഏക്കലും മണലും ചെളിയും ശേഖരിച്ചത് കോട്ടയം ജില്ലാ കളക്ട റാണ് ടെണ്ടർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചത്

കോട്ടയം മണ്ഡലത്തിലെ വികസന സ്തംഭനം മറച്ചു വെക്കാൻ കോട്ടയം എം എൽ എ ഒരു പത്ര സമ്മേളനം നടത്തുകയുണ്ടായി 800 കോടി രൂപ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് കോട്ടയം മണ്ഡലത്തിൽ അനുവദിച്ചിരുന്നുവെന്നാണ് അവകാശം പ്പെട്ടിരുന്നത് യഥാർത്ഥത്തിൽ യുഡിഎഫിന്റെ കാലത്ത് ഒരു ജില്ലയ്ക്ക് പോലും പരമാവധി 100 കോടിക്കപ്പുറം പണം നൽകിയിരുന്നില്ല പണ അവകാശവാദമായി ഉന്നയി ഇത് തെളിവ് ആവശ്യപ്പെട്ട് എൽഡിഎഫ് ചോദ്യം ചെയ്തു എന്നാൽ എം എൽ എ നേരിട്ട് വരാതെ വ്യാജമായ പ്രചാരണത്തിന് ചിലരെ അയക്കുകയാണ് ചെയ്തത് .കോട്ടയത്ത് കോടിമതയിൽ സമാന്തര പാലം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം ആരംഭിച്ചതിനെ തുടർന്ന മുടങ്ങിപ്പോയ പാലം പണി പുനരാരംഭിക്കാൻ 9 കോടി രൂപ അധിക ചിലവ് ഉണ്ടാകുമെ ന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. ഈ കോടി രൂപയുടെ അധിക ചിലവിന് ഉത്തരം പറയേണ്ടത് കോട്ടയം എംഎൽഎയാണ് കോട്ടയം എംഎൽഎ തുടക്കമിട്ട പല പദ്ധതികളും തട്ടിക്കുട്ടായതിനാലാണ് മുടങ്ങിപ്പോയത്. 

ലിഫ്റ്റ് സ്ഥാപിക്കാൻ സ്ഥലം എടുക്കാതെ ആകാശപ്പാതയെന്ന പേരിൽ നഗരനടുവിൽ സ്ഥാപിച്ചത് എന്താണെന്ന് എം എൽ പോലും അറിയില്ല. എവിടെ ലിഫ്റ്റ് സ്ഥാപിക്കുമെന്നാണ് കോട്ടയം എം.എൽ.എ ഇപ്പോൾ പറയുന്നത് ആ പദ്ധതിയിൽ അഴിമതിയാണ്ട് ആകാശപ്പാതയ്ക്ക് മുടക്കിയ പണം കോട്ടയം എംഎൽഎ സർക്കാരിലേക്ക് തിരിച്ചടക്കണം. കോട്ടയം കച്ചേരിക്കടവിൽ നഗരത്തിലെ കടകളുടെ സംഗമ സ്ഥാനത്ത് 8.5 കോടി രൂപ മുടക്കിയാണ് വാട്ടർ ഹബ്ബ് നിർമ്മിച്ചത്. അത് എങ്ങനെ ഇനി പ്രവർത്തിക്കുവെന്ന് കോട്ടയം എംഎൽഎയാണ് വ്യക്തമാക്കേണ്ടത് അവിടെ നിന്നും അഴിമതിയുടെ ദുർഗന്ധമാണ് ഉയരുന്നത്. അധികാ രത്തിലിരിക്കുമ്പോൾ വികസനം നടത്തിയെന്ന് വരുത്തി തീർക്കാൻ തട്ടിക്കൂട്ടിയ പദ്ധതി കളിലൊന്നാണ് അത്

കഞ്ഞിക്കുഴിയിൽ ഫ്ളൈ ഓവറിന് പണം അനുവദിച്ചിരുന്നുവെന്നാണ് എംഎൽഎ അവകാശപ്പെട്ടത്. കഞ്ഞിക്കുഴിയിൽ പണം അനുവദിച്ചതിന് ഏത് രേഖയാണ് ഹാജരാ കാൻ കഴിയുക. ഉണ്ടെങ്കിൽ ആ ടെണ്ടർ രേഖകൾ പുറത്തു വിടാൻ എംഎൽഎയെ വെല്ലുവിളിക്കുന്നു. കോടിമതയിലെപ്പോലെ സ്ഥലം ഏറ്റെടുക്കാതെ ടെണ്ടർ വിളിച്ചെന്നാണോ എംഎൽഎ വാദിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വികസനം നടന്നുവെന്ന് വരുത്താൻ കാണിച്ച പൊടിക്കൈകളാണിവയൊക്കെ

ചിങ്ങവനത്ത് ടെസിലിന്റെ സ്ഥലം സ്പോർട്ട്സ് കോംപ്ലക്സിന് കൈമാറിയെന്ന് പറയുന്ന രേഖ പുറത്ത് വിടണമെന്ന് എംഎൽഎയെ വെല്ലുവിളിക്കുന്നു. സ്ഥലം ഉണ്ടായിരുന്നെങ്കിൽ പുറംപോക്കിൽ കല്ലിടീൽ നടത്തിയതെന്തിനാണെന്നാണ് എംഎൽഎ പറ ‘വേണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് റോഡ് ഇന്നത്തെ നിലവാരത്തിൽ പണിതത് 8 കൊല്ലംമുമ്പ് തങ്ങൾ അധികാരത്തിലിരുന്നപ്പോഴുണ്ടായ ബജറ്റിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുന്ന വ്യാജ അവകാശവാദമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ വികസനം കുറച്ചു വെക്കാൻ പല ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുകയാണ് കോട്ടയത്തെ യുഡിഎഫ് ചെയ്തത്. 

കോട്ടയം മണ്ഡലത്തിലെ വികസനം സംബന്ധിച്ച് പരസ്യ സംവാദത്തിന് എംഎൽഎ തയ്യാറു ണ്ടായെന്ന് എൽഡിഎഫ് വെല്ലുവിളിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലും, കോട്ടയം ജില്ലാ ആശുപത്രിയിലും സമാനതകളില്ലാത്ത പ്രവർത്തനം എൽഡിഎഫ് നട ത്തുകയുണ്ടായി ശാസ്ത്ര റോഡ് വികസനവും കുര്യൻ ഉതുപ്പ് റോഡ് വികസനവും കോട്ടയം നഗരവുമായി ബന്ധപ്പെട്ട മറ്റ് റോഡുകളുടെ ആധുനീകരണനവീകരണങ്ങളും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എത്രത്തോളം മുന്നേറിയെന്ന് ജനങ്ങൾ കാണുന്നുണ്ട് ഈ സാഹചര്യത്തിൽ വ്യാജ ആരോപണം ഉന്നയിച്ചതിന് യുഡിഎഫ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ , സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ , സിപിഐ ജില്ലാ അസി. സെക്രട്ടറി മോഹൻ ചേന്നംകുളം, കേരള കോൺഗ്രസ്സ് എമ്മിൽ നിന്നും സണ്ണി തെക്കേടം, ജോസഫ് ചാമക്കാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Hot Topics

Related Articles