അപകട പരമ്പരയിൽ ഞെട്ടലോടെ മാലം ; രണ്ട് ദിനങ്ങൾക്കിടയിൽ ഉണ്ടായ അപകടങ്ങളിൽ ഭീതിയോടെ നാട് ; മാലം പാലത്തിന് സമീപത്തെ വളവ്‌ അപകട കുരുക്കോ ; മരണം പതിയിരിക്കുന്ന അപകട വളവിൽ ആശങ്കയോടെ പ്രദേശ വാസികൾ

കോട്ടയം : ദുരന്ത ഭീതിയിൽ നടുങ്ങി മണർകാട് . മണർകാട് മാലം പ്രദേശത്ത് ക്രിസ്മസ് രാവിന് പറയാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന ദുരന്ത കഥകൾ . ഒരു ദിനം ഇടവിട്ട് മാലം പാലത്തിന് സമീപം നടന്നത് നാടിനെ നടുക്കുന്ന അപകടങ്ങൾ.

Advertisements

പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു മരിച്ചത് ക്രിസ്മസ് രാത്രിയിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ നിന്നും ഒരു ദിനം മാത്രം മുന്നോട്ട് പോകുമ്പോൾ മാലത്തുണ്ടായത് നാടിന ഞെട്ടിപ്പിക്കുന്ന മറ്റൊരു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് ഓട്ടോയും കാറും തകർന്നത് തിങ്കളാഴ്ച പുലർച്ചെ 11.30 ഓട് കൂടി . അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഇരു വാഹനങ്ങളും തകർന്നെങ്കിലും വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലം പാലം അപകട ഭീഷണിയിലായിട്ട് നാളുകൾ ഏറെയായി നിരവധി ബസുകൾ ഉൾപ്പടെ കടന്ന് പോകുന്ന റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ് . പ്രദേശത്തെ രണ്ട് പാലത്തിനും മതിയായ വീതിയില്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. അപകട സ്ഥിതിയിലായിരുന്ന പാലത്തിന്റെ കൈവരികൾ ശരിയാക്കി റോഡ് നന്നാക്കി. ഇത് കൂടുതൽ അപകടങ്ങളിലേയ്ക്ക് ആണ് വഴി തെളിക്കുന്നത്. വഴി യാത്രയ്ക്ക് സുഗമമായതോടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കയാണ്.

പാലത്തിന്റെ അടിയിൽ ബലക്ഷയത്തോടെ നിലനിൽക്കുന്ന കമ്പികൾ കൂടുതൽ അപകടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്രിസ്മസ് രാത്രിയിൽ യുവാവ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് മരിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ മറ്റൊരു അപകടത്തിനും മാലം വേദിയായത്.

രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിയാതിരുന്നതിനാൽ പരിക്കേറ്റ് രാത്രി മുഴുവൻ തോട്ടിൽ വീണ് കിടന്ന യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടയത്ത് മാലം
ജംഗ്ഷൻ സമീപമുള്ള പാലത്തിൽ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മണർകാട് കാവുംപടി തെക്കുംകുന്നേൽ ദീപുവിൻ്റെ മകൻ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അരവിന്ദിന്റെ മൃതദേഹം പിന്നീട് പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തോട്ടിൽ നിന്നെടുത്തത്.

അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അപകടമുണ്ടായത് തിങ്കളാഴ്ചയാണ്. കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയുടെ മുഖം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഓട്ടോഡ്രൈവറായ സാമിനും സാരമായ പരിക്കേറ്റു. കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാറിന്റെയും ഓട്ടോയുടേയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

ആഘോഷ രാവിന് അന്നും ശേഷവും ഉണ്ടായ അപകടങ്ങളിൽ പരിഭ്രാന്തിയിലാണ് ജനം . 21 വയസ്സുകാരന്റെ ദാരുണമായ മരണത്തിന് പിന്നാലെ മറ്റൊരു അപകടം വലിയ പരിക്കുകൾ ഇല്ലാതെ രക്ഷ നേടിയെങ്കിലും അപകട വളവിന്റെ കുരുക്കിൽ മരണം പതിയിരിക്കുന്നു എന്ന ഭീതിയിലാണ് പ്രദേശ വാസികൾ .

Hot Topics

Related Articles