കോട്ടയം: കോട്ടയം നഗരത്തിൽ മണിപ്പുഴയിൽ തെരുവുനായ പേവിഷ ബാധ സംശയവുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നു. വായിൽ നിന്നും നുരയും പതയുമായി എത്തിയ തെരുവുനായ നാട്ടുകാരെ ഭയത്തിലാക്കി. മണിപ്പുഴയിലെ വീട്ടിലും, പെട്രോൾ പമ്പിലും, പ്രദേശത്തെ ബൈക്ക് ഷോറൂമിലുമായി നായ അലഞ്ഞു തിരിഞ്ഞ് നടക്കുകയാണ്. ഇതോടെ നാട്ടുകാർ ആകെ ഭയത്തിലായി. ശനിയാഴ്ച രാത്രി വൈകി എത്തിയ നായ പകൽ മുഴുവൻ ആളുകളെ ഭയപ്പെടുത്തി പാഞ്ഞ് നടക്കുകയാണ്.
നായയെ കണ്ട് നാട്ടുകാർ നഗരസഭ അംഗം അഡ്വ.ഷീജ അനിലിനെയും, നഗരസഭ അധികൃതരെയും വിവരം അറിയിച്ചു. എന്നാൽ, ആരും തന്നെ സ്ഥലത്തേയ്ക്ക് തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല. നായയെ പിടിക്കാൻ നടപടിയില്ലെന്നും നാട്ടുകാർ കൊന്ന് തന്നാൽ തങ്ങൾ മറവ് ചെയ്യാമെന്നുമുള്ള മറുപടിയാണ് നഗരസഭ അധികൃതർ നൽകിയത്. ഇതേ തുടർന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാത്രി സ്ഥലത്ത് എത്തിയ നായയെ പിടികൂടാൻ അധികൃതർ ആരും തന്നെ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തെരുവുനായ ആളുകളെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം മാത്രം നടപടിയെടുക്കാം എന്ന നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. നിസംഗമായ നിലപാടാണ് അധികൃതരിൽ നിന്ന് അടക്കം ഉണ്ടാകുന്നത്. പേ വിഷ ബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നായ അലഞ്ഞു തിരിഞ്ഞ് നടന്നിട്ടും അധികൃതർ ആരും തന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്നതാണ് പ്രതിഷേധത്തിന് ഇട നൽകുന്നത്.