മാന്നാനം ആശ്രമദേവാലയം ദേശീയ സാംസ്‌കാരിക കേന്ദ്രമാക്കും ; കേന്ദ്ര മന്ത്രി വി. മുരളീധരൻ

കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയം ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന സാംസ്‌കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

Advertisements

ചാവറയച്ചന്റെ 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം  മാന്നാനത്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു  മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അംഗീകാരം ലഭ്യമാക്കുന്നതിനുള്ള  നടപടികൾ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേർന്ന് ആരംഭിച്ചതായും മന്ത്രി  പറഞ്ഞു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. റവ. ഫാദർ തോമസ് ചാത്തംപറമ്പിൽ സ്വാഗതവും റവ. സിസ്റ്റർ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ സന്നിഹിതനായി.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.