കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ സിമന്റ് കവലയിൽ വാഹനങ്ങളുടെ കൂട്ടയിടി. റോഡരികിലേയ്ക്ക് ഒതുക്കിയ 407 ലടക്കം നാലു വാഹനങ്ങളിലാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. അപകടത്തിൽ വാഹനങ്ങൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്നു എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. കോട്ടയം ഭാഗത്ത് മണിപ്പുഴ വരെയും, ചിങ്ങവനം ഭാഗത്ത് മറിയപ്പള്ളിവരെയും വാഹനങ്ങളുടെ നിരനീണ്ടു.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആദ്യം റോഡരികിലേയ്ക്ക് ഒതുക്കിയ 407 ൽ ഇടിച്ചു. ഇതിനു പിന്നാലെ ഒരു സ്കൂട്ടറിലും, പിന്നീട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്കെല്ലാം സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായ വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനങ്ങൾ റോഡരികിലേയ്ക്കു മാറ്റിയിട്ട് ഗതാഗതം പൂർവസ്ഥിതിയിലാക്കി.