കോട്ടയം എം.സി റോഡിൽ വട്ടമൂട് പാലത്തിൽ ബൈക്കുകളുടെ കൂട്ടിയിടി : രണ്ടു പേർക്ക് പരിക്ക് ; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയം:
എം.സി.റോഡില്‍ മംഗളം ജംങ്ഷനില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനു ഗുരുതര പരുക്ക്. ചുങ്കം സ്വദേശി ബിനോയിക്കാണു പരുക്കേറ്റത്. രാത്രി 10.15 നായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികന്‍ മംഗളം ജങ്ഷനില്‍ നിന്നു വട്ടമൂട് ഭാഗത്തേക്കു തിരിഞ്ഞതും കോട്ടയം ഭാഗത്തേക്കു വന്ന ബിനോയിയുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ബിനോയിയുടെ തലയ്ക്കാണ് പരിക്കേറ്റത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബിനോയിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനോയ്‌ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ബിനോയിക്കൊപ്പം സഞ്ചരിച്ച യുവാവും സ്‌കൂട്ടര്‍ യാത്രികനും നിസാര പരുക്കുകളോടെ രക്ഷപെട്ടു. അമിത വേഗമാകാം അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Advertisements

Hot Topics

Related Articles