എംസി റോഡിൽ കോട്ടയം ഗാന്ധിനഗറിൽ ഡസ്റ്റർ കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നിയന്ത്രണം നഷ്ടമായി സ്‌കൂട്ടറിൽ ഇടിച്ചു; സ്‌കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു; അപകടത്തിനിടയാക്കിയത് കുമാരനല്ലൂരിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ കാർ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാണാം

കോട്ടയം: എം.സി റോഡിൽ കോട്ടയം ഗാന്ധിനഗറിൽ നിയന്ത്രണം നഷ്ടമായ ഡസ്റ്റർ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനായ അയ്മനം സ്വദേശി സൂരജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ശനിയാഴ്ച രാവിലെ പത്തു മണിയോടെ കോട്ടയം ഗാന്ധിനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിന് സമീപം ആയിരുന്നു അപകടം. കോട്ടയത്തു നിന്നും കൂത്താട്ടുകുളത്തിന് പോകുകയായിരുന്ന കെ.എസ്ആർടിസി ബസും, കുറവിലങ്ങാട് നിന്ന് കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഡസ്റ്റർ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു നിയന്ത്രണം നഷ്ടമായ കാർ, സ്‌കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ നാട്ടുകാരും വാഹനത്തിലുണ്ടായിരുന്നവരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുമാരനല്ലൂരിലെ ആശുപത്രിയിലെ ഡോക്ടറാണ് കാറിലുണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.