കോട്ടയം എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി! കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ മറ്റു രണ്ടു കാറുകളിലും ഇടിച്ചു

മന്ദിരത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

ചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുറിച്ചി എസ്.പുരം കോയിപ്പള്ളിത്തറയിൽ കെ.സി സജിമോനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു. അപകട കാരണം എന്താണ് എന്നു വ്യക്തമായില്ല. അപകടത്തെ തുടർന്നു എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.

Advertisements

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മന്ദിരം കവലയിലെ മീൻ കച്ചവട കേന്ദ്രത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാർ മറ്റു രണ്ടു കാറുകളിൽ കൂടി ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്നു റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ അപകട നിലതരണം ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് റോഡിൽ പല ഭാഗത്തായി കിടന്ന വാഹനങ്ങൾ പൊലീസ് എത്തിയാണ് നീക്കം ചെയ്തത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles