കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

നഗരമധ്യത്തിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: നഗരമധ്യത്തിൽ എംസി റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഫെഡറൽ ബാങ്ക് റോഡിലാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. പുളിമൂട് ജംഗ്ഷൻ ഭാഗത്തു നിന്നും എത്തിയ കാറും, തിരുനക്കര മൈതാനത്തിന്റെ ഭാഗത്തു നിന്നും എത്തിയ കാറും തമ്മിൽ ഫെഡറൽ ബാങ്കിനു മുന്നിൽ കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടം നടന്ന ശേഷം രണ്ടു വാഹനങ്ങളും റോഡരികിലേയ്ക്കു മാറ്റിയിടാൻ ഡ്രൈവർമാർ തയ്യാറായില്ല. ആരുടെ ഭാഗത്താണ് തെറ്റന്നതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ തർക്കിച്ചു നിന്നതോടെ കാറുകൾ റോഡിനു നടുവിൽ തന്നെ കിടന്നു. ഇതോടെ എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും വൻ ഗതാഗത തടസമാണ് നഗരത്തിലുണ്ടായത്. ഈ സാഹചര്യത്തിൽ പൊലീസ് സ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Hot Topics

Related Articles