കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് വിദേശ പൗരൻ മരിച്ചു : മരിച്ചത് ഫ്രാൻസ് സ്വദേശി

ഗാന്ധിനഗർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിദേശ പൗരൻ അന്തരിച്ചു. ഫ്രാൻസ് സ്വദേശിയെ പെയ്റി ഹെൻട്രി ( മെർസ യൻ പൈവേ )എന്നയാളാണ് അന്തരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലും  ചികിത്സയിൽ കഴിഞ്ഞിരുന്നു.

Advertisements

ഇദ്ദേഹത്തിന്റെ ആരോഗ്യ നില  ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 2 ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഇദ്ദേഹത്തിൻ്റെ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയും  പുലർച്ചെ അന്തരിക്കുകയും ചെയ്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദേശ പൗരൻ അന്തരിച്ചത് സംബന്ധിച്ച് ജില്ലാ പൊലീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും എംബസിയുമായി ബന്ധപ്പെട്ട തുടർനടപടി അവർ സ്വീകരിക്കുമെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.