കോട്ടയം: കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകാനുള്ള പദ്ധതിയുമായി മെഡിക്കൽ കോളേജ് കാൻസർ വിഭാഗം. കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോത്തെറാപ്പിയ്ക്ക് ശേഷം തലമുടി നഷ്ടമായവർക്ക് വിഗ് നിർമ്മിച്ചു നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വേൾഡ് ലിംഫോമ അവേർനെസ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 15 ന് കോട്ടയത്ത് കേശദാന ക്യാമ്പ് നടക്കും.
Advertisements