കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി; ഏറ്റുമുട്ടിയത് കുപ്രസിദ്ധമായ ടി.എം.ടി ബസിലെ ജീവനക്കാർ തമ്മിൽ; ബസുകളും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു; ടി.എം.ടി ബസിന്റെ അതിക്രമങ്ങളുടെ വീഡിയോ ഇവിടെ കാണാം

കോട്ടയം: സ്വകാര്യ ബസുകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മെഡിക്കൽ കോളേജ് ആശുപത്രി ബസ് സ്റ്റാൻഡിലാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ടി.എം.ടി ബസിലെയും, കിങ്ങ് ഓഫ് കിങ്‌സ് പുന്നേക്കാടൻ ബസിലെയും ജീവനക്കാർ തമ്മിലാണ് മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബസിലെയും നാലു ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു.

Advertisements

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലായിരുന്നു അക്രമം. സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. നേരത്തെയും പല രീതിയിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. നേരത്തെ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ടി.എം.ടി ബസ് ജീവനക്കാർ മറ്റൊരു സ്വകാര്യ ബസിന് സൈഡ് കൊടുക്കാതെ ഗുണ്ടായിസം നടത്തുന്ന വീഡിയോ ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബസ് ജീവനക്കാർ മറ്റൊരു ബസ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ഇതുവഴി എത്തിയ ഗാന്ധിനഗർ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം ബസ് ജീവനക്കാരെയും ബസും കസ്റ്റഡിയിൽ എടുത്തു. ഈ ബസും ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്ത പൊലീസ് സംഘം സ്റ്റേഷനിൽ എത്തിച്ചു. തുടർന്നു, രണ്ടു ബസിലെയും നാലു ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഇപ്പോൾ ഏറ്റുമുട്ടുന്നത്. നേരത്തെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലും, കുറവിലങ്ങാടും, കടുത്തുരുത്തിയിലും സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലും ഏറ്റുമുട്ടലുണ്ടായത്.

Hot Topics

Related Articles