കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കോഴിക്കോട് നിരവധി കേസിൽ പ്രതിയായ യുവാവിനെ ഗാന്ധിനഗർ പൊലീസ് പിടികൂടി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കസബ, മെഡിക്കൽ കോളേജ്, റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. കോഴിക്കോട് ബേപ്പൂർ മാറാട് അരക്കിണർ സ്വദേശിയായ ചെട്ടിയാങ്കണ്ടിപറമ്പിൽ വീട്ടിൽ റഷീദി (26)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈൽ ഫോൺ ഇയാൾ തന്ത്രപരമായി തട്ടിയെടുക്കുകയായിരുന്നു. ഫോൺ നഷ്ടമായതായി കണ്ടെത്തിയതോടെ പൊലീസിൽ ലിഫ്റ്റ് ഓപ്പറേറ്റർ പരാതി നൽകുകയായിരുന്നു. തുടർന്നു, ഗാന്ധിനഗർ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ മുൻപ് നടത്തിയ മോഷണങ്ങളെല്ലാം വ്യക്തമായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഫോൺ മോഷ്ടിച്ചതിന് ഇയാളുടെ പേരിൽ 5 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles