ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ ലക്ച്ചറൽ ഹാളിൽ തീപിടുത്തം.സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ഗൈനക്കോളജിവിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ് റൂമിലെ സ്റ്റൈബിലൈസറിനാണ് തീപിടുത്തമുണ്ടായത്.
വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞു പോയതിനാൽ അപകടം ഒഴിവായി. വിവരം അറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരായ സതീഷ് കെ ഡി, എസ് എസ് മഹേഷ്, എം പി പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവർ ഓടിയെത്തി വിവിധ വാർഡുകളിൽ സൂക്ഷിച്ചിരുന്ന അഗ്നിശമനോപകരണം എടുത്തു കൊണ്ട് വന്ന് തീ അണയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. എന്നാൽ ബുധനാഴ്ച ക്ലാസിനു ശേഷം വ്യാഴാഴ്ച അവധി ആയിരുന്നു. ക്ലാസ് കഴിഞ്ഞ ശേഷം ശീതീകരണ ഉപകരണ ഓഫ് ചെയ്യാതിരുന്നതിനാൽ ഉപകരണം ചൂടായതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്ന് പറയപ്പെടുന്നു