കോട്ടയം : മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റോഡിലും വീടുകളിലും അക്രമാസക്തനായ തെരുവുനായ പരിഭ്രാന്തി പരത്തി. കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റെയിൽവേയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് അക്രമാസക്തനായ തെരുവുനായയെ കണ്ടത്. നാട്ടുകാർ പരിഭ്രാന്തരായെങ്കിലും നഗരസഭ അധികൃതരോ ഉദ്യോഗസ്ഥരോ മൃഗസംരക്ഷണ വകുപ്പ് അധികൃതരോ സ്ഥലത്ത് എത്തിയില്ല. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
ബുധനാഴ്ച രാവിലെ മുതൽ ഈ പ്രദേശത്തെ വീടുകൾക്ക് മുന്നിലാണ് നായയെ കണ്ടെത്തിയത്. പ്രദേശവാസികളുടെ വീടുകളിൽ മുൻപ് എത്തിയിരുന്ന നായ ക്ഷീണിതനും അവശനുമായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന നായ നാട്ടുകാരെ കാണുമ്പോൾ കുറച്ചുകൊണ്ട് ഓടി അടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആളുകൾ പരിഭ്രാന്തരായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നഗരസഭ അംഗം കെ.യു രഘുവും പ്രദേത്തെ സി.പി.എം പ്രവർത്തകരും പ്രദേശവാസികളായ യുവാക്കളും സ്ഥലത്ത് എത്തി. വിവരം അറിഞ്ഞ് കൺട്രോൾ റും പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. പൊലീസ് തന്നെ നഗരസഭ അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്താൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് നായയെ പിടിച്ച് കെട്ടി. തുടർന്ന് നായയെ മൃഗാശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ചു വരുത്തി. തുടർന്ന് , ഈ ആംബുലൻസിൽ നായയെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ , നായക്ക് പേ വിഷ ബാധയുണ്ടോ എന്ന് ഉറപ്പില്ലന്ന് നാട്ടുകാർ പറഞ്ഞു. അസ്വാഭാവികമായ ചലനങ്ങളാണ് നായ നടത്തുന്നത്. മറ്റേതെങ്കിലും വിഷം കൊണ്ടാണോ നായ അസ്വസ്ഥത പ്രകടിപ്പിച്ചതെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.