മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഡിസംബർ 30 ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായുള്ള ദ്രവ്യകലശം ഡിസംബർ 29 നു നടക്കും. ക്ഷേത്രത്തിൽ തിരുവാതിരയുടെ ഭാഗമായി നടക്കുന്ന ഉത്സവം ജനുവരി ആറിന് ആറാട്ടോടുകൂടി സമാപിക്കും. ഡിസംബർ 30 വെളളിയാഴ്ച വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിൽ ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി അണലക്കാട്ടില്ലത്ത് എ.കെ ഗോവിന്ദൻ നമ്പൂതിരിയുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിക്കീഴിൽ വലിയ കാണിക്ക. വൈകിട്ട് 6.45 മുതൽ ഏഴു വരെ വിശേഷാൽദീപാരാധനയും ചുറ്റുവിളക്കും.
വൈകിട്ട് ഏഴിന് നടരാജമണ്ഡപത്തിൽ മേജർസെറ്റ് കഥകളി കുചേലവൃത്തം. രണ്ടാം ഉത്സവദിനമായ 31 ന് രാവിലെ 11 മുതൽ മൂന്നു വരെ ക്ഷേത്രത്തിൽ ഉത്സവബലി. ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദർശനം എന്നിവ നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് ഏഴു മുതൽ എട്ടരവരെ ക്ഷേത്രത്തിലെ നടരാജ മണ്ഡപത്തിൽ ചാക്യാർകൂത്ത് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ഉത്സവദിവസമായ ജനുവരി ഒന്നിന് ക്ഷേത്രചടങ്ങുകൾ കൂടാതെ ഉത്സവബലി ദർശനം നടക്കും. ഉച്ചയ്ക്ക് 12.30 നാണ് ക്ഷേത്രത്തിൽ ഉത്സവബലിദർശനം നടക്കുക. രാത്രി ഏഴു മുതൽ ക്ഷേത്രത്തിലെ നടരാജ മണ്ഡപത്തിൽ കാഥികൻ രാജേഷ് കെ.പുതുമനയുടെ കഥാപ്രസംഗം നടക്കും. കഥ പുളിന്ദീമോക്ഷം.
ഏഴാം ഉത്സവദിവസമായ ജനുവരി അഞ്ചിന് ക്ഷേത്രത്തിൽ പള്ളിവേട്ട നടക്കും. രാത്രി ഒൻപത് മുതലാണ് ക്ഷേത്ര സന്നിധിയിൽ പള്ളിവേട്ട എഴുന്നെള്ളത്ത് നടക്കുക. എട്ടാം ഉത്സവദിവസമായ ജനുവരി ആറിന് ആറാട്ട് നടക്കും. രാവിലെ ആറരയ്ക്ക് പള്ളിയുണർത്തൽ. ഏഴിന് തിരുനട തുറക്കൽ, 7.10 ന് നിർമ്മാല്യദർശനം. ഉച്ചയ്ക്ക് 12.30 ന് തിരുവാതിര ഊട്ട് ആറാട്ട് സദ്യ നടക്കും. വൈകിട്് നാലിന് ക്ഷേത്രത്തിൽ നിന്നും ആറാട്ട് പുറപ്പാട്. വൈകിട്ട് അഞ്ചരയ്ക്ക് മണിപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് കടവിൽ നീരാട്ട്. വൈകിട്ട് ഏഴിന് ആറാട്ട് കടവിൽ നിന്നും മഹാദേവക്ഷേത്രത്തിലേയ്ക്ക് ആറാട്ട് എഴുന്നെള്ളിപ്പ്. വൈകിട്ട് ഏഴിന് ആറാട്ട് കച്ചേരി. രാത്രി 11 ഓടെ കൊടിയിറക്കോടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമാകും.
ഉത്സവത്തിന് മുന്നോടിയായുള്ള ദ്രവ്യകലശത്തിന്റെ ഭാഗമായി 27 ന് പ്രാസാദശുദ്ധിക്രിയ നടന്നു. 28 ന് രാവിലെ അഞ്ചരയ്ക്ക് ഗണുപതിഹോമം. വൈകിട്ട് എട്ടിന് കൊടിക്കൂറയും, കൊടിക്കയറും സമർപ്പണം. 29 ന് ദ്രവ്യകലശം നടക്കും. രാവിലെ ആറു മുതൽ എട്ടരവരെയാണ് ദ്രവ്യകലശപൂജ നടക്കുക. എട്ടു മുതൽ പത്തു വരെ മരപ്പാണിയും ദ്രവ്യകലശാഭിഷേകവും നടക്കും. 10 ന് മഹാബ്രഹ്മകലശം എഴുന്നെള്ളിപ്പ്, 10.30 ന് മഹാബ്രഹ്മകലശാഭിഷേകം എന്നിവ നടക്കും.