കോട്ടയം :കനത്ത ചൂടിൽ കോട്ടയം മണിപ്പുഴ ബൈപ്പാസിന് സമീപത്തെ മുപ്പായിപ്പാടം പാടത്ത് തീ പിടുത്തം.ഇന്ന് ഉച്ചക്ക് 2 മണി മുതലാണ് പാടത്ത് തീ പിടിച്ചു തുടങ്ങിയത്.സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്ന് തീ കത്തിപടരുകയായിരുന്നു.പിന്നീട് പാടശേഖരത്തിലേക്ക് തീ ആളി കത്തുകയായിരുന്നു.ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നുണ്ടങ്കിലും തീ ആളി പടരുന്നതിനാൽ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത അവസ്ഥയാണ്.രാത്രി വൈകിയും തരിശുപാടത്ത് തീപിടർന്നു പിടിക്കുന്ന അവസ്ഥയാണ്.
Advertisements