കോട്ടയം വെട്ടിക്കാകുഴിയിൽ ഒമ്പത് മൂർഖൻ കുഞ്ഞുങ്ങളെ കട്ടിലിന്റെ അടിയിൽ നിന്ന് പിടികൂടി

നട്ടാശ്ശേരി : കോട്ടയത്ത് വീണ്ടും കൂട്ടത്തോടെ പാമ്പിന് കുഞ്ഞുങ്ങളെ പിടിക്കൂടി.കോട്ടയം വെട്ടിക്കാകുഴിയിൽ സുരേന്ദ്ര ബാബുവിന്റെ വീട്ടിൽ നിന്നും ആണ് ഇന്ന് രാവിലെ ഒമ്പത് മൂർഖൻ കുഞ്ഞുങ്ങളെ കട്ടിലിന്റെ അടിയിൽ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ കട്ടിലിന്റെ അടിയിൽ നിന്നാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്.നേരത്തെ പ്രദേശങ്ങളിൽ പാമ്പിന്റെ ശല്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നില്ല വളരെ അപ്രതീക്ഷിതം ആയിട്ട് ആണ് വീട്ടുടമക്കൾ ഇത് കാണുന്നത്.വിവരം അറിഞ്ഞ ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരുടെ നേതൃത്വത്തിൽ മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടുക്കയും ആയിരുന്നു.സുരേന്ദ്ര ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള വീട് ഇപ്പോൾ വാടക്കയ്ക്ക് നൽകിയിരിക്കുക ആണ്.

Advertisements

Hot Topics

Related Articles