തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് സ്‌കൂളിൽ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും

കോട്ടയം : സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം ചൊവ്വ (ജൂലൈ 23) ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ വച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.2023 ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ടി.എൻ പരമേശ്വരൻ നമ്പൂതിരി കുറിച്ചിത്താനത്തെ ചടങ്ങിൽ ആദരിക്കും. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിന് സമ്മാനിക്കും. ചടങ്ങിൽ സർപ്പ വോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യും.സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ പി.പി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കൂൾ മാനേജരും പ്രിൻസിപ്പാളുമായ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഗ്രീൻ ക്യാമ്പസ് നയരേഖ അവതരിപ്പിക്കും.കെ.എഫ്.ഡി.സി അധ്യക്ഷ ലതിക സുഭാഷ്,കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗംഎ ടി.എസ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി ദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജി വിൻസെന്റ്, ഷാനോമോൻ, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൺസർവേറ്റർ എ.പി സുനിൽ ബാബു കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശെൽവരാജ്, എം.കെ ഷിബു, സാബു പി മണലുടി, അമ്മിണിക്കുട്ടൻ, ബഷീർ പുത്തൻപുര,അഡ്വ. ആന്റണി കളമ്പുകാടൻ, ജോയി കൊച്ചാനാപ്പറമ്പിൽ, ഫിറോസ് മാവുങ്കൽ, പി.ജി ബിജുകുമാർ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.