കോട്ടയം : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ വൈക്കം വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് ടൂർ പാക്കേജുകൾക്ക് ബുക്കിംഗ് ആരംഭിച്ചു. വൈക്കത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഗ്രാമീണ ജീവനോപാധികളും കോർത്തിണക്കയാണ് പാക്കേജുകൾവൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ചു വൈക്കം സത്യഗ്രഹത്തിന്റെ ഓർമ്മകൾ ഉള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ശിക്കാര വള്ളത്തിൽ യാത്ര ചെയ്തു ഗ്രാമീണ ജീവനോപാധികളായ കയർ നിർമാണം, ഓലമെടയൽ, പായ നെയ്ത്ത്, കള്ള് ചെത്ത്, കളിമൺ പാത്ര നിർമ്മാണം എന്നിവ കണ്ടറിയൽ, മറവൻതുരുത്ത് ആർട്ട് സ്ട്രീറ്റ് സന്ദർശനം എന്നിങ്ങനെയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം വീടുകളിൽനിന്നു സദ്യ കഴിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 9633992977