പ്രവിത്താനം : കൊല്ലപ്പള്ളി, പ്രവിത്താനം ലയൺസ് ക്ലബ്ബുകളുടെയും, പിതൃവേദി പ്രവിത്താനം ഫൊറോനാ സമിതിയുടെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് നിക്സൺ കെ. അറക്കലിന്റെ അധ്യക്ഷതയിൽ പ്രവിത്താനം ഫൊറോനാപള്ളി വികാരി റവ: ഫാ: ജോർജ് വേളൂപറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ പ്രവിത്താനം ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ ജിൽസൺ ജോസ്, പിതൃവേദി പ്രസിഡന്റ് ഫ്രാൻസിസ് ബേബി, ലയൺ മെമ്പർമാരായ ബി ഹരിദാസ്, റോയി ഫ്രാൻസിസ്, തോമസ് ജോസഫ്, സി ഡി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ഐ ക്യാമ്പിന് തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ ഹോസ്പിറ്റലും, കേൾവി പരിശോധനയ്ക്ക് ഡെസിബൽ സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ പാലായും, ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ പാലായും നേതൃത്വം നൽകി.