കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭജിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം സിൻഡിക്കേറ്റ് നടപടിക്കെതിരെ വിദ്യാർഥികൾ സമരം തുടങ്ങി. ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കാൻ വേണ്ടിയാണ് വിഭജിച്ചതെന്ന് സർവകലാശാലയുടെ വാദം. സർവ്വകലാശാല ആസ്ഥാനത്തിന് മുമ്പിലായിട്ടാണ് വിദ്യാർത്ഥികൾ പന്തൽ കെട്ടി പ്രതിഷേധിക്കുന്നത് ഒരാഴ്ച മുമ്പാണ് സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വിഭജിക്കുന്നതായിട്ടുള്ള സർക്കുലർ പുറത്തുവരുന്നത്.
ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് സയൻസ് എന്ന ഒറ്റ വിഭാഗമാണ് ഉള്ളത് പുതിയ തീരുമാനപ്രകാരം ഇത് ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനും ആകും രണ്ട് വിഭാഗങ്ങൾക്കും പ്രത്യേക ഡയറക്ടർമാരും ഉണ്ടാകും സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ അധ്യാപനവും ഗവേഷണവും ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ കായിക വികസനവുമാണ് ഉൾപ്പെടുന്നത്. എന്നാൽ രണ്ടു വിഭാഗങ്ങൾ ആകുമ്പോൾ പരിശീലനത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് വിദ്യാർഥികളുടെ വാദം. മുമ്പ് കണ്ണൂർ സർവ്വകലാശാലയിലും ഇത് നടപ്പിലാക്കി പരാജയപ്പെട്ടതാണെന്നും വിദ്യാർത്ഥികൾ പറയുന്നു പ്രൊഫലാശാലയിലെ കായിക അധ്യാപകരുടെ സംഘടനയും, മറ്റ് രാഷ്ട്രീയ സംഘടനകളും തീരുമാനത്തെ എതിർക്കുകയാണ് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പാർട്ട്മെന്റുകൾ വിഭജിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.