കോട്ടയം പാലാ പൊൻകുന്നം റോഡിൽ ഓട്ടോറിക്ഷയും ധാർ ജീപ്പും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത മൂന്നു പേർക്ക് ദാരുണാന്ത്യം; സംഭവം പൊൻകുന്നം കൊപ്രക്കളത്തിൽ

കോട്ടയം: കോട്ടയം പൊൻകുന്നം പാലാ റോഡിൽ ധാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർക്ക് ദാരുണാന്ത്യം. മണർകാട് സ്വദേശികളായ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ജീപ്പുമായി കൂട്ടിയിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പാലാ ഭാഗത്തു നന്നും എത്തിയ ധാർ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. ഓട്ടോറിക്ഷയ്ക്കുള്ളിൽ അഞ്ചു പേരുണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ മൂന്നു പേർ മരിച്ചതായി വിവരം പുറത്ത് വരികയായിരുന്നു. അപകട വിവരം അറിഞ്ഞ് പാലാ പൊൻകുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അപകടത്തിൽ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ ആനന്ദ്, വിഷ്ണു , വിജയ് എന്നിവർ മരിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു പേരെ ഗുരുതമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയതായും വിവരം ഉണ്ട്.

Advertisements

Hot Topics

Related Articles