സ്വപ്ന സാഫല്യം ; പാ​ലാ ബൈ​പാ​സ്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്

പാലാ :
പാ​ലാ ബൈ​പാ​സ്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ളാ​ലം പ​ള്ളി മു​ത​ല്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ട​ക്ക​മി​ട്ട​ത്. പാ​ലാ ബൈ​പാ​സ് നേ​ര​ത്തേ തു​റ​ന്നു​ന​ല്‍​കി​യി​രു​​ന്നെ​ങ്കി​ലും ളാ​ലം​പ​ള്ളി ജ​ങ്​​ഷ​ന്‍ മു​ത​ല്‍ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍​വ​രെ​യു​ള്ള ഭാ​ഗ​ത്ത്​ നേ​ര​ത്തേ നി​ശ്ച​യി​ച്ച വീ​തി​യി​ല്‍ നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ നി​ശ്ച​യി​ച്ച വി​ല നി​ര്‍​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി 13 സ്ഥ​ല​മു​ട​മ​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ മു​ട​ങ്ങു​ക​യും ഈ ​ഭാ​ഗ​ത്തെ വീ​തി​കൂ​ട്ട​ല്‍ മു​ട​ങ്ങു​ക​യു​മാ​യി​രുന്നു. ഈ ​ഭാ​ഗ​ത്ത്​ വീ​തി​കൂ​ട്ട​ല്‍ ന​ട​പ​ടി​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. മാ​ണി സി.​കാ​പ്പ​ന്‍ എം.​എ​ല്‍.​എ ഇ​ട​പെ​ട്ടാ​ണ്​ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി​യ​ത്. ഇവിടെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി തുട​ങ്ങി. ഒപ്പം മ​ണ്ണ് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

Advertisements

Hot Topics

Related Articles