കോട്ടയം: പാലാ മരിയൻ ആശുപത്രി ജംഗ്ഷനിൽ കാൽ നടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ കാർ പൊലീസ് കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശിയും ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും വിമുക്തഭടനുമായ നോർബർട്ട് ജോർജ് വർക്കിയെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണത് കണ്ടെട്ടും കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സ്‌നേഹ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് കറങ്ങിയ യുവതി താഴെ വീണു. ഇടിച്ച കാർ അൽപ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്നു, സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ട കാർ കണ്ടെത്തിയത്. നോബർട്ടും ഭാര്യയും കാറുമായി മിലട്ടറി ക്യാന്റീനിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ കാർ പിടിച്ചെടുത്ത പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.