പാമ്പാടി: പാമ്പാടി സെന്റ് ജോൺസ് ഓർത്തോഡോക്‌സ് ചെറിയപള്ളിയിൽ മോഷണം. മോഷ്ടാവ് പള്ളിയ്ക്കുള്ളിൽ കടന്നത് വാതിൽ തീ വച്ച് നശിപ്പിച്ച ശേഷം. കഴിഞ്ഞ രാത്രിയിലാണ് പള്ളിയിൽ മോഷണം നടന്നത്. പള്ളിയുടെ വാതിൽ തീവെച്ചു കത്തിച്ചശേഷം പള്ളിക്കുള്ളിൽകടന്ന മോഷ്ടാവ് ഭണ്ടാരം കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് സി. സി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവരും സംഭവ സ്ഥലത്തെത്തിയി അന്വോഷണം ആരംഭിച്ചു.
Advertisements