കോട്ടയം: പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു. പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് ഭാഗത്ത് സതീഷിനാണ് മർദനമേറ്റത്ത്. ആക്രമണത്തിൽ കാലും കയ്യും ഒടിഞ്ഞ സതീഷ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സതീഷ് ഓടിക്കുന്ന പിക്കപ്പിന്റെ ഉമട സജിയെയും മകനെയും ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. പിക്കപ്പ് പാർക്ക് ചെയ്തതിനു ശേഷം പോയ സതീഷ് പിന്നീട് വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. വാക്കത്തിയുമായി സജിയുടെ വീട്ടിൽ എത്തിയ സതീഷ് ബഹളം ഉണ്ടാക്കിയതോടെ സജിയും മകനും ചേർന്ന് വാക്കത്തി പിടിച്ചു വാങ്ങുകയും സതീഷിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. സതീഷിനെ ആശുപത്രിയിൽ എത്തിച്ചു. സജിയെയും മകനെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സജിയുടെ ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു; മർദനം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പരാതി; ഉടമയും മകനും പൊലീസ് കസ്റ്റഡിയിൽ; പരിക്കേറ്റയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ
