കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ കുഴൽക്കിണർ കുത്തിയ വെള്ളവും ചെളിയും നടുറോഡിലേയ്ക്ക് തള്ളി. പ്രദേശവാസിയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ചെളിവെള്ളം നടുറോഡിലേയ്ക്ക് തള്ളിയത്. ഇതോടെ സാധാരണക്കാരായ ആളുകൾ വലഞ്ഞു. രാവിലെ എട്ടു മണിയോടെയാണ് പരുത്തുംപാറ കവലയിൽ വലിയ തോതിൽ ചെളിവെള്ളം ഒഴുകിയെത്തിയത്. ഇതുവഴി എത്തിയ രണ്ട് സ്‌കൂട്ടർ യാത്രക്കാർ ഈ വെള്ളത്തിൽ തെന്നി മറിയുകയും ചെയ്തു. എന്നാൽ, യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇയാൾ നടുറോഡിലേയ്ക്ക് ചെളിവെള്ളം ഒഴുക്കിവിട്ടത്.
ഇതിനു പിന്നാലെ നാട്ടുകാർ പരാതിയുമായി എത്തിയതോടെ ഇയാൾ ചെറിയ ഓസുമായി എത്തി വെള്ളം കഴുകിക്കളയാൻ ശ്രമിച്ചു. എന്നാൽ, ഈ സമയം കൊണ്ട് തന്നെ റോഡിൽ പൂർണമായും ചെളിവെള്ളം പടർന്നു തുടങ്ങിയിരുന്നു. പരുത്തുംപാറ കവലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനുള്ളിൽ കുഴൽക്കിണർ കുത്തിയതിനെ തുടർന്നാണ് റോഡിലേയ്ക്ക് ചെളി വെള്ളം ഒഴുകിയെത്തിയത്. ഇതേ തുടർന്നാണ് ഈ ചെളിവെള്ളം റോഡിൽ പടർന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. നിലവിൽ ഇപ്പോഴും പരുത്തുംപാറ കവലയിൽ റോഡിൽ നിറയെ ചെളിയാണ്.