തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാവില്ല.
Advertisements
കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം വർദ്ധിപ്പിച്ചിട്ടാണ് കേന്ദ്രം അഞ്ചു രൂപ കുറച്ചത്. ഇത് കേന്ദ്ര സർക്കാരിന്റെ മുഖം മിനുക്കൽ നടപടി മാത്രമാണ്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിയ്ക്കു പൈസ കൊടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനെ പരിഹസിച്ചു.