കോട്ടയം: നഗരമധ്യത്തിൽ നിന്നും കാണാതായ യുവാവിന്റേത് അപകട മരണമെന്നു പൊലീസ്. കോട്ടയം നഗരത്തിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന കണ്ണൂർ ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് കാണാനില്ലെന്നു ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയത്. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കൊച്ചി മറൈൻ ഡ്രൈവിനു സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ കുഴിയിൽ നിന്നും കണ്ടെത്തിയത്.
കൊച്ചി സെൻട്രൽ പൊലീസാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മൃതദേഹത്തിൽ വീഴ്ചയിലുണ്ടായതിനു സമാനമായ മുറിവുകളുണ്ടെന്നു കണ്ടെത്തിയത്. മുഖത്തും, നെഞ്ചിലും ചതഞ്ഞുണ്ടായി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നും, തലയോടിന് പൊട്ടലുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർ്ട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അടക്കമുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് ഇദ്ദേഹം കെട്ടിടത്തിനു മുകളിൽ നിന്നും താഴേയ്ക്കു പതിച്ചു മരിച്ചതായാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ പരുക്കുകളും ഇതിനു സമാനമായതാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ യുയാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചതാണെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ നിന്നുമാണ് യുവാവിനെ കാണാതായത്. കോട്ടയം നഗരത്തിലെ ചന്തക്കടവിലെ തുണിക്കടയിലെ ജീവനക്കാരനാണ് യുവാവ്. ഇയാളെയാണ് കഴിഞ്ഞ ദിവസം കാണാതായത്.