കോട്ടയം: പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിയ്ക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പള്ളം ബുക്കാന ഭാഗത്ത് വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുകയായിരുന്നു.
മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു മേരിക്കുട്ടിയും, ഷേർളിയും, സ്മിതയും ഇവർക്കിടയിലേയ്ക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്ക്ഷണം മരണം സംഭവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി.