കോട്ടയം ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : അപകടം ഒഴിവായത് തലനാരിഴക്ക്

കോട്ടയം : ഈരാറ്റുപേട്ട മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അളപായമില്ല. രാവിലെ പത്തരയോടെ മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത് . കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.  കത്തിഡ്രൽ പള്ളിയിൽ വന്നതിന് ശേഷം തിരിച്ചു മുട്ടത്തേക്ക് പോവുകയായിരു 5 പേർ വാഹനത്തിലുണ്ടായിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു. . ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Hot Topics

Related Articles