കോട്ടയം: വട്ടമ്മൂട് പാലത്തിനു സമീപത്ത് വെള്ളത്തിൽ മുങ്ങി മരിച്ച യുവാവിന്റെ മരണത്തിൽ വില്ലനായത് അടിയൊഴുക്ക്. പുതുപ്പള്ളി മാങ്ങാനം തടത്തിൽ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് വിഷ്ണുവും സുഹൃത്തുക്കളും മീനച്ചിലാറ്റിലെ കടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ അടിയൊഴുക്കിൽപ്പെട്ട വിഷ്ണു വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നുവെന്നു നാട്ടുകാർ പൊലീസിൽ മൊഴി നൽകി.
വിഷ്ണുവും സുഹൃത്തുക്കളായ അജോയ്, ദിലീപ്, വിശ്വം എന്നിവരും ചേർന്നാണ് കുളിക്കാനായി മീനച്ചിലാറ്റിലെത്തിയത്. തുടർന്നു, കുളിക്കാൻ വെള്ളത്തിൽ ഇറങ്ങിയതോടെ വിഷ്ണുവിനെ കാണാതാകുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. തുടർന്നു, സുഹൃത്തുക്കൾ അഗ്‌നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. ഇതേ തുടർന്നു കോട്ടയം അഗ്‌നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.